പാലക്കാട് : നാട്ടുകല്ലിലെ 14 വയസുകാരിയുടെ ആത്മഹത്യയിൽ സ്‌കൂളിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. ആശീർനന്ദ തൂങ്ങി മരിക്കാൻ കാരണമായത് സ്‌കൂളിലെ മാനസിക പീഡനം ആണെന്നാണ് കുടുംബം പറയുന്നത്. (Palakkad student suicide)
മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ സ്ഥലം മാറ്റി ഇരുത്തിയെന്നും, ഇതിൽ മനോവിഷമം ഉണ്ടായെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. ഇത് ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക്ക് സ്കൂളിനെതിരെയാണ്. വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധം ശക്തമാണ്.