പാലക്കാട് : ഐ ടി ഐ വിദ്യാർത്ഥിയെ കാണാതായതായി പരാതി. പാലക്കാട് പറമ്പിക്കുളത്താണ് സംഭവം. രണ്ടു ദിവസം മുൻപാണ് പറമ്പിക്കുളം എർത്ത് ഡാം ഉന്നതിയിലെ അശ്വിനെ കാണാതായത്. (Palakkad student missing case)
രേഖകൾ പുതുക്കുന്നതിനായി പറമ്പിക്കുളം ടൈഗർ ഹാളിൽ നടന്ന ക്യാമ്പിലേക്കായി ചില രേഖകൾ എടുക്കാൻ വേണ്ടി മൂന്ന് കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് പോയ വിദ്യാർത്ഥി പിന്നെ തിരികെയെത്തിയില്ല. വീട്ടുകാർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പറമ്പിക്കുളം പോലീസ് അന്വേഷണം തുടങ്ങി.