കാഴ്ച്ചപരിമിതരുടെ അഖില കേരള ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാലക്കാട് സ്പാര്‍ട്ടന്‍സ് ജേതാക്കള്‍

കാഴ്ച്ചപരിമിതരുടെ അഖില കേരള ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാലക്കാട് സ്പാര്‍ട്ടന്‍സ് ജേതാക്കള്‍
it's me aju
Published on

കൊച്ചി: ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദ ബ്ലൈന്‍ഡ് ഇന്‍ കേരള സംഘടിപ്പിച്ച 12ാമത് ഓള്‍ കേരള നവാസ് നിസാര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാലക്കാട് സ്പാര്‍ട്ടന്‍സ് ജേതാക്കളായി. ആലുവ യു സി കോളേജ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ കൊച്ചിന്‍ ബ്ലൂ വെയില്‍സിനെ 4 റണ്‍സിന് പരാജയപെടുത്തിയാണ് സ്പാര്‍ട്ടന്‍സ് ചാമ്പ്യന്‍പട്ടം നേടിയത്.

ആദ്യം ബാറ്റുചെയ്ത പാലക്കാട് സ്പാര്‍ട്ടന്‍സ് 5 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ബ്ലൂ വെയില്‍സിനു 5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സ് നേടാനേ സാധിച്ചൊള്ളു. സ്പാര്‍ട്ടന്‍സിനായി 22 ബോളില്‍ 25 റണ്‍സ് നേടി ടോപ് സ്‌കോററായ എ. മനീഷാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. പാലക്കാട് സ്പാര്‍ട്ടന്‍സിന്റെ വിഷ്ണു എന്‍. കെ., കൊച്ചിന്‍ ബ്ലൂ വെയില്‍സിന്റെ അബ്ദുള്‍ മുനാസ് കെ., എബിലിറ്റി അവന്‍ജെര്‍സിന്റെ ഇസ്മായില്‍ ഇ. ബി. എന്നിവര്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം പങ്കിട്ടു.

ടൂര്‍ണമെന്റില്‍ മലബാര്‍ ടസ്‌ക്കര്‍സ്, പാലക്കാട് സ്പാര്‍ട്ടന്‍സ്, ദര്‍ശന സില്‍വര്‍ സ്റ്റാലിയന്‍സ് തൃശൂര്‍, കെഎഫ്ബി ടൈഗര്‍സ് കോട്ടയം, എബിലിറ്റി അവന്‍ജെര്‍സ്, കൊച്ചിന്‍ ബ്ലൂ വെയില്‍സ് എന്നീ 6 ടീമുകളാണ് പങ്കെടുത്തത്. ലീഗ് മാച്ചില്‍ കൂടുതല്‍ പോയിന്റ് നേടിയ രണ്ട് ടീമുകളാണ് ഫൈനലില്‍ മാറ്റുരച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com