പാലക്കാട്: പാലക്കാട് മണ്ണാർക്കാട് വാഹനാപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് പള്ളിക്കുറുപ്പ് സ്വദേശി ദിൽജിത്ത് (17) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ മണ്ണാർക്കാട്-കാഞ്ഞിരപ്പുഴ റോഡിലാണ് അപകടമുണ്ടായത്.(Palakkad road accident, Tragic end for Plus Two student)
ദിൽജിത്ത് സഞ്ചരിച്ച ബൈക്കും ഒരു ഓമ്നി വാനും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മരിച്ച ദിൽജിത്ത് പള്ളിക്കുറുപ്പ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. മണ്ണാർക്കാട് സബ് ജില്ലാ കലോത്സവത്തിൽ നാടൻപാട്ട് മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് വാഹനാപകടം സംഭവിച്ചത്.
അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. കലോത്സവത്തിനിടെയുണ്ടായ ദാരുണ മരണം മണ്ണാർക്കാട് പ്രദേശത്തെ വിദ്യാർത്ഥികളിലും നാട്ടുകാരിലും ദുഃഖമുണ്ടാക്കിയിട്ടുണ്ട്.