
പാലക്കാട്: പട്ടാമ്പിയിൽ ബസ് ബൈക്കിൽ ഇടിച്ച് അപകടമുണ്ടായി(road accident). അപകടത്തിൽ കുട്ടികൾ ഉൾപ്പടെയുള്ള ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ 11.30 ഓടെ പട്ടാമ്പി കൊപ്പം-പുലാമന്തോൾ റോഡിലാണ് അപകടം നടന്നത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് ബസ് ബൈക്കിൽ ഇടിച്ചത്.
ഇതോടെ അമിത വേഗത്തിലെത്തിയ ബസ് നാട്ടുകാർ തടഞ്ഞു വച്ചു. ഇതോടെ നാട്ടുകാരും ബസ് ഉടമകളും തമ്മിൽ സംഘര്ഷമുണ്ടായതായാണ് വിവരം.