പാലക്കാട്: ദീപാവലി ആഘോഷത്തിൽ നൃത്തച്ചുവടുകളുമായി പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ. സ്ത്രീകളുടെ കൂട്ടായ്മയായ 'തൃലോക' സംഘടിപ്പിച്ച പരിപാടിയിലാണ് നൃത്തച്ചുവടുമായി പ്രമീള ശശിധരനും പങ്കെടുത്തത്. ഇവർ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കൊപ്പം വേദി പങ്കിട്ടതിനെ തുടർന്നുള്ള വിവാദങ്ങൾ നിലനിൽക്കുകയാണ്.(Palakkad Municipality Chairperson performs a dance move during Diwali celebrations)
ദീപാവലിയോടനുബന്ധിച്ച് നടന്ന ദാണ്ഡിയ നൃത്ത സംഘത്തോടൊപ്പമാണ് നഗരസഭ ചെയർപേഴ്സൺ ചുവടുവെച്ചത്. ഇന്നലെ വൈകീട്ട് നടന്ന പരിപാടി നഗരസഭാധ്യക്ഷയാണ് ഉദ്ഘാടനം ചെയ്തത്.
കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കൊപ്പം പ്രമീള ശശിധരൻ ഒരു പൊതുപരിപാടിയിൽ വേദി പങ്കിട്ടത് ബിജെപിയിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെയർപേഴ്സന്റെ ഈ ആഘോഷവേദിയിലെ പങ്കാളിത്തവും ശ്രദ്ധേയമാകുന്നത്.