
പാലക്കാട് ചെമ്മണാമ്പതിയിൽ സ്വകാര്യ വ്യക്തിയുടെ മാന്തോപ്പിൽ നിന്ന് 3000ത്തിലേറെ ലിറ്റർ സ്പിരിറ്റ് പിടികൂടി. തോപ്പിൽ പല സ്ഥലങ്ങളിലായി കുഴിച്ചിട്ട നൂറിലധികം സ്പിരിറ്റ് നിറച്ച കന്നാസുകൾ എക്സൈസ് സംഘം പിടിച്ചെടുത്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ രാകേഷ്.എമ്മിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടികൂടിയത്.