പാലക്കാട് : ഡി വൈ എഫ് ഐ പാർട്ടി പ്രവർത്തകർ ക്രൂരമായി ആക്രമിച്ച ഡി വൈ എഫ് ഐ പ്രവർത്തകൻ വിനേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പാലക്കാട് വാണിയംകുളത്താണ് സംഭവം. (Palakkad DYFI worker attacked)
ഇയാളിൽ നിന്ന് പോലീസ് മൊഴിയെടുത്തു. സംഭാഷണത്തിൽ അൽപ്പം കൂടി വ്യക്തത ഉണ്ടാകുമ്പോൾ വീണ്ടും മൊഴിയെടുക്കും എന്നാണ് പോലീസ് അറിയിച്ചത്. വിനേഷ് നൽകിയത് അന്വേഷണ സംഘത്തിൻ്റെ ഇതുവരെയുള്ള കണ്ടെത്തൽ ശരി വയ്ക്കുന്ന രീതിയിലുള്ള മൊഴിയാണ് എന്നാണ് വിവരം.
ഇയാളെ ആക്രമിച്ചത് ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി രാകേഷ്, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഹാരിസ്, കൂനത്തൂർ മേഖല ഭാരവാഹികളായ സുർജിത്ത്, കിരൺ എന്നിവരാണ്. പാർട്ടിയിൽ നിന്നും സംഘടനയിൽ നിന്നും ഇവരെ സസ്‌പെൻഡ് ചെയ്തു. ഫേസ്ബുക്ക് കമൻറിൻറെ പേരിലായിരുന്നു ആക്രമണം.