
പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ റിയാദിൽ 'പാലക്കാടൻ ഓണം 2024' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.റിയാദ് മലാസിൽ വെച്ച് നടന്ന പരിപാടിയിൽ പൗരപ്രമുഖരും ക്ഷണിക്കപ്പെട്ട അഥിതികളുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു. മാവേലിയും ,വാമനനും,പുലിക്കളിയും , പൂക്കാവടിയും,തെയ്യവും കൂടാതെ നിരവധി ഓണകാഴ്ചകളും പരിപാടിയിൽ അരങ്ങേറി.
വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ആഘോഷ പരിപാടി ശ്രദ്ദേയമായി. ബീറ്റ്സ് ഓഫ് റിയാദ് ഒരുക്കിയ ശിങ്കാരിമേളവും നാസിക് ഡോളും പുത്തൻ അനുഭവമായി.