പാലക്കാട്: ജോലി വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സനെതിരെ ടൗൺ സൗത്ത് പോലീസ് കേസെടുത്തു (Prashobh C Valsan). പീഡനം (Rape), പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം (SC-ST Act) എന്നീ ഗുരുതര വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം തന്റെ താമസസ്ഥലത്തെത്തി പ്രശോഭ് പീഡിപ്പിച്ചുവെന്നാണ് യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്.പരാതി ഗൗരവകരമാണെന്ന് കണ്ടതിനെത്തുടർന്ന് പോലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. കുന്നത്തൂർമേട് നോർത്ത് (24-ാം വാർഡ്) കൗൺസിലറായ പ്രശോഭ് നിലവിൽ ഒളിവിലാണ്.
ആരോപണം ഉയർന്ന ഉടൻ തന്നെ പ്രശോഭിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു.
സംഭവം രാഷ്ട്രീയ വിവാദമായതോടെ പാലക്കാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയും പ്രതികരണവുമായി രംഗത്തെത്തി. ചൂഷണം ചെയ്യപ്പെട്ട യുവതിക്ക് നീതി ലഭിക്കണമെന്നും കുറ്റവാളിക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Short Story Summary:
A case has been registered against Palakkad Municipality Councillor Prashobh C. Valsan for allegedly raping a Dalit woman after promising her a job. The police invoked the SC-ST Prevention of Atrocities Act along with rape charges. Prashobh, a Congress councillor from Ward 24, has been expelled from the party and is currently absconding. UDF candidate Ramesh Pisharody has called for justice for the survivor and strict legal action against the accused.

