

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ അവരുടെ പ്രവർത്തകർക്ക് തന്നെ ഒരു തരത്തിലും സ്വീകരിക്കാൻ ആകില്ലെന്ന് മന്ത്രി എം ബി രാജേഷ്. കോൺഗ്രസിന്റെ ജീർണ്ണതയും അപചയവും എത്രയുണ്ടെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് പി സരിൻ ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഈ സ്ഥാനാർത്ഥിത്വം ഒരു പ്രത്യുപകാരമാണ്. സ്ഥാനാർത്ഥിയുടെ സ്പോൺസർ ആരാണെന്ന് ഇവിടെ എല്ലാവർക്കും അറിയാം.വടകരയിൽ ലഭിച്ച സ്ഥാനാർത്ഥിത്വത്തിന് പ്രത്യുപകാരമായാണ് ഇപ്പോഴത്തേതെന്നും പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ ഇത് അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
കോൺഗ്രസിലെ ചിലർക്ക് ബിജെപിയോട് ഒരു കമ്മിറ്റ്മെൻറ്റ് ഉണ്ട്. കോൺഗ്രസും യുഡിഎഫും ആഴമേറിയ പ്രതിസന്ധി നേരിടുകയാണ്. കോൺഗ്രസിൽ ഉണ്ടായത് പൊട്ടിത്തെറിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാക്കി കാര്യങ്ങൾ വഴിയേ പറയാമെന്നും ഏറ്റവും അനുയോജ്യമായ സ്ഥാനാർത്ഥിയെ തന്നെ പാലക്കാട് അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.