‘വികസനത്തിനായാണ് വോട്ട്, NDAയുടെ വിജയത്തിലൂടെ പാലക്കാട്ടുകാർ വിധിയെഴുതും’: സി കൃഷ്ണകുമാർ | Palakkad by-elections 2024

വോട്ടിലൂടെ ഷാഫി പറമ്പിലിനെതിരെയുള്ള വികാരമായിരിക്കും പ്രതിഫലിക്കുകയെന്നാണ് അദ്ദേഹം പറഞ്ഞത്.
‘വികസനത്തിനായാണ് വോട്ട്, NDAയുടെ വിജയത്തിലൂടെ പാലക്കാട്ടുകാർ വിധിയെഴുതും’: സി കൃഷ്ണകുമാർ | Palakkad by-elections 2024
Published on

പാലക്കാട്: വികസനത്തിന് വേണ്ടി ജനങ്ങൾ വോട്ട് ചെയ്യുമെന്ന് പറഞ്ഞ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. ഇന്ന് നടക്കുന്നത് ചരിത്രപരമായ വിധിയെഴുത്താണെന്നാണ് അദ്ദേഹം പറഞ്ഞത്.(Palakkad by-elections 2024)

ഇത് കേരളത്തിൻ്റെ രാഷ്ട്രീയത്തില്‍ തന്നെ മാറ്റം കുറിക്കുന്ന വിധിയെഴുത്താണെന്നും, പാലക്കാട്ടുകാർ വിധിയെഴുതുന്നത് എൻ ഡി എയുടെ വിജയത്തിലൂടെ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട്ടിൽ പോളിംഗ് കുറയാൻ കാരണമായത് കോൺഗ്രസിനെതിരെയുണ്ടായ വികാരം മൂലമാണെന്നും, തെരഞ്ഞെടുപ്പ് ജയിച്ചിട്ടും അവിടുത്തെ ജനങ്ങളെ വഞ്ചിച്ച രാഹുൽ ഗാന്ധിക്കെതിരെയുള്ള പ്രതിഷേധമാണ് കണ്ടതെന്നും പറഞ്ഞ കൃഷ്ണകുമാർ, പാലക്കാടും ഇത് തന്നെ നടക്കുമെന്നും വിമർശിച്ചു.

വോട്ടിലൂടെ ഷാഫി പറമ്പിലിനെതിരെയുള്ള വികാരമായിരിക്കും പ്രതിഫലിക്കുകയെന്നാണ് അദ്ദേഹം പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com