ഇ ശ്രീധരൻ പരാജയപ്പെട്ടത് പാലക്കാടിന്റെ തോൽവിയെന്ന് സി കൃഷ്ണകുമാർ; പാലക്കാട്‌ അനുകൂല സാഹചര്യമെന്ന് ഇ ശ്രീധരൻ

ഇ ശ്രീധരൻ പരാജയപ്പെട്ടത് പാലക്കാടിന്റെ തോൽവിയെന്ന് സി കൃഷ്ണകുമാർ; പാലക്കാട്‌ അനുകൂല സാഹചര്യമെന്ന് ഇ ശ്രീധരൻ
Published on

പാലക്കാട്‌ അനുകൂല സാഹചര്യമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. നല്ല സമയത്താണ് കൃഷ്ണകുമാർ സ്ഥാനാർഥി ആയി എത്തുന്നത്. ബിജെപിക്ക്
മികച്ച വിജയം ഉറപ്പാണെന്ന് ഇ ശ്രീ​ധരൻ പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ട് താൻ നേരിട്ട് പ്രചരണത്തിനിറങ്ങില്ല. നേതൃത്വം ആവശ്യപ്പെട്ടാൽ നേരിട്ട് എത്തുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ ഇ ശ്രീധരനെ സന്ദർശിച്ചു. ഇ ശ്രീധരന്റെ പൊന്നാനിയിലെ വീട്ടിൽ എത്തിയാണ് സന്ദർശിച്ചത്. കഴിഞ്ഞ തവണത്തെ ഇ ശ്രീധരന്റെ ചെറിയ മാർജിനിലുള്ള പരാജയം പാലക്കാടിന്റെ തോൽവിയായിരുന്നു. 'ശ്രീധരൻ സാർ ജയിച്ചിരുന്നെങ്കിൽ പാലക്കാടിനുണ്ടാകുമായിരുന്ന നേട്ടങ്ങളെ സംബന്ധിച്ച് ഇന്ന് പാലക്കാട്ടുുകാർ ഓരോ നിമിഷവും ചിന്തിക്കുമായിരുന്നു. ഈ കുറവ് നികത്താനുള്ള തെരഞ്ഞെടുപ്പാണ് ഇത്' സി കൃഷ്ണകുമാർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com