
പാലക്കാട്: ഇടത് സ്വതന്ത്ര സ്ഥാനാർഥി ഡോ.പി.സരിൻ റോഡ് ഷോയോടെ പ്രചാരണത്തിനു തുടക്കമിട്ടു. സരിൻ ബ്രോ എന്നെഴുതിയ പ്ലക്കാർഡുകളുമേന്തി നൂറുകണക്കിനു പ്രവർത്തകർ റോഡ് ഷോയിൽ പങ്കാളികളായി.
മണ്ഡലത്തിൽ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിപ്പോയ ഇടത് മുന്നണി ഇത്തവണ ഒന്നാം സ്ഥാനത്തേക്കെത്തുമെന്ന് ഇടതുമുന്നണി പ്രവർത്തകർ പറയുന്നു.