ഇന്ത്യ വിട്ടുപോകണം; കോഴിക്കോട് താമസിക്കുന്ന പാക് പൗരന്മാർക്ക് നോട്ടീസ് |Pakistani citizens

കൊയിലാണ്ടി സ്വദേശി ഹംസയ്ക്കും കൊയിലാണ്ടി എസ് എച് ഒ നോട്ടീസ് നൽകിയിരിക്കുന്നത്.
pakistan citizen
Updated on

കോഴിക്കോട് : കോഴിക്കോട് താമസിക്കുന്ന പാകിസ്താൻ പൗരൻമാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി പൊലീസ്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് പോലീസിന്റെ നടപടി.

ലോങ്ങ്‌ ടേം വിസയുണ്ടായിരുന്ന നാല് പേർക്കാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. മതിയായ രേഖകള്‍ ഇല്ലാതെ ഇന്ത്യയില്‍ താമസിക്കുന്നതിനാല്‍ ഞായറാഴ്ചക്കുള്ളില്‍ രാജ്യം വിട്ടുപോകണമെന്ന് കാണിച്ചാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.

2007മുതൽ കേരളത്തിൽ സ്ഥിര താമസക്കാരനായ കൊയിലാണ്ടി സ്വദേശി ഹംസയ്ക്കും കൊയിലാണ്ടി എസ് എച് ഒ നോട്ടീസ് നൽകിയിരിക്കുന്നത്. ബംഗ്ലാദേശ് വിഭജന സമയത്താണ് ഹംസ പാക് പൗരത്വം സ്വീകരിച്ചത്. തുടര്‍ന്ന് 2007ല്‍ ലോങ് ടേം വിസയില്‍ ഇന്ത്യയിലെത്തുന്നത്. അതെ സമയം,പൊലീസ് കണക്കനുസരിച്ച് കേരളത്തിൽ 104 പാകിസ്താൻ പൗരരാണുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com