Description
Digital Voice of Kerala
Thursday, April 2, 2026

Digital Voice of Kerala
HomeKeralaപൈങ്കുനി ആറാട്ട്: തിരുവനന്തപുരം വിമാനത്താവളം ഇന്ന് 4 മണിക്കൂർ അടച്ചിടും | Painkuni...

പൈങ്കുനി ആറാട്ട്: തിരുവനന്തപുരം വിമാനത്താവളം ഇന്ന് 4 മണിക്കൂർ അടച്ചിടും | Painkuni Festival

🎙️ Latest Podcast

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഇന്ന് വൈകുന്നേരം അടച്ചിടും. റൺവേ മുറിച്ചുകടന്നുള്ള ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി വൈകുന്നേരം 4.45 മുതൽ രാത്രി 9 മണി വരെയാണ് വിമാന സർവീസുകൾ നിർത്തിവയ്ക്കുന്നത്.(Painkuni Festival, Thiruvananthapuram Airport to be closed for 4 hours today)

ഏകദേശം നാല് മണിക്കൂറോളമാണ് റൺവേ അടച്ചിടുക. ഈ സമയത്തുള്ള വിമാന സർവീസുകൾ നേരത്തെ തന്നെ പുനഃക്രമീകരിച്ചിട്ടുണ്ട്. സർവീസുകളിലുണ്ടായ മാറ്റം അതത് വിമാനക്കമ്പനികൾ യാത്രക്കാരെ മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്ന് വിമാനത്താവളം അധികൃതർ വ്യക്തമാക്കി.

നാളുകളായി തുടർന്നുപോരുന്ന ആചാരപരമായ ഘോഷയാത്രയാണിത്. ശംഖുമുഖം കടപ്പുറത്തെ ആറാട്ടിനായി ക്ഷേത്രത്തിൽ നിന്നുള്ള ഘോഷയാത്ര ഈ വഴിയിലൂടെയാണ് കടന്നുപോയിരുന്നത്. വിമാനത്താവളം നിലവിൽ വന്ന ശേഷവും ഈ ആചാരം തടസ്സപ്പെടാതിരിക്കാൻ വർഷത്തിൽ രണ്ട് തവണ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെക്കാറുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.