Drugs : 750 രൂപയുടെ ഗുളിക 5500 രൂപയ്ക്ക് വിൽക്കും : ലഹരിവേട്ട ശക്തമായപ്പോൾ പകരം കണ്ടെത്തിയ മാർഗം വേദനസംഹാരി !

കാസർഗോഡ് കഴിഞ്ഞ ദിവസം എത്തിയ ഒരു പാഴ്‌സലിൽ ഉണ്ടായ സംശയമാണ് സംഭവം പുറത്തു കൊണ്ടുവന്നത്.
Drugs : 750 രൂപയുടെ ഗുളിക 5500 രൂപയ്ക്ക് വിൽക്കും : ലഹരിവേട്ട ശക്തമായപ്പോൾ പകരം കണ്ടെത്തിയ മാർഗം വേദനസംഹാരി !
Published on

കാസർഗോഡ് : എക്സൈസും പോലീസും ലഹരിവേട്ട ശക്തമാക്കിയിരിക്കുന്ന ഈ സമയത്ത് ലഹരിമാഫിയ കണ്ടെത്തിയിരിക്കുന്ന മാർഗം ഏവരെയും ഞെട്ടിക്കുന്നതാണ്. ലഹരിക്ക് പകരമായി ഇവർ ഇറക്കിയിരിക്കുന്നത് വേദനസംഹാരിയാണ്. (Painkillers used as drugs in Kasaragod)

കാസർഗോഡ് കഴിഞ്ഞ ദിവസം എത്തിയ ഒരു പാഴ്‌സലിൽ ഉണ്ടായ സംശയമാണ് സംഭവം പുറത്തു കൊണ്ടുവന്നത്. ഇതിൽ ഉണ്ടായിരുന്നത് നാഡീവേദനയ്ക്ക് ഉപയോഗിക്കുന്ന പ്രെഗാബാലിൻ എന്ന ഗുളികയാണ്.

ലഹരി അടിമകൾക്ക് നേരിട്ടെത്തിക്കാനാണ് എന്നാണ് ബുക്ക് ചെയ്തയാൾ പറഞ്ഞത്. 750 രൂപയുടെ ഗുളിക 5500 രൂപയ്ക്ക് വരെ വിൽക്കും.

Related Stories

No stories found.
Times Kerala
timeskerala.com