Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala

ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൽഫി: വിദ്യാർത്ഥിക്ക് ഷോക്കേറ്റു | Student

കോഴിക്കോട്: തിക്കോടി റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിക്ക് ഷോക്കേറ്റു. പയ്യോളി സ്വദേശിക്കാണ് പരിക്കേറ്റത്. 60 ശതമാനത്തോളം പൊള്ളലേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ...

അടിമാലിയിൽ കുരിശിൻ്റെ വഴി യാത്രയ്ക്കിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു: 8 പേർക്ക് പരിക്ക് | Accident

ഇടുക്കി : അടിമാലി ചിന്നപ്പാറ കുടിയിൽ കുരിശിന്റെ വഴി വിശ്വാസി യാത്രയ്ക്കിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് എട്ടുപേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. അടിമാലി സെന്റ് ജൂഡ് ദേവാലയത്തിൽ നിന്നാണ്...

പയ്യന്നൂർ വ്യാജ ആധാർ കാർഡ് വിവാദം: KC വേണുഗോപാലിന് CPMൻ്റെ വക്കീൽ നോട്ടീസ് | CPM

കണ്ണൂർ: പയ്യന്നൂരിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്നു എന്ന വിവാദ പ്രസ്താവന നടത്തിയ കെ.സി. വേണുഗോപാലിന് സിപിഎം വക്കീൽ നോട്ടീസ് അയച്ചു. അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ആരോപണമെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.(Payyanur fake Aadhaar...

പ്രസംഗിക്കുന്നതിനിടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞു വീണു | Pannian Ravindran

പാലക്കാട്: എൽ.ഡി.എഫ് പ്രചാരണ പരിപാടിക്കിടെ മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു. അട്ടപ്പാടി പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. (Senior leader Pannian Ravindran...

‘LDF നാടിനെ മുന്നോട്ട് നയിച്ചു’: പേരാവൂരിൽ ആവേശം വിതറി KK ശൈലജയുടെ കൈ പിടിച്ചുയർത്തി മുഖ്യമന്ത്രി | LDF

കണ്ണൂർ: പേരാവൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തേകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി. എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ കൈപിടിച്ചുയർത്തി അണികളെ അഭിവാദ്യം ചെയ്ത മുഖ്യമന്ത്രി, മണ്ഡലം തിരിച്ചുപിടിക്കുമെന്ന ഉറച്ച വിശ്വാസം പ്രകടിപ്പിച്ചു.(LDF...

കാസർഗോഡ് കുട്ടികൾക്ക് നേരെ ക്രൂരത: ഐസ് കട്ട കൊണ്ട് മുഖത്തിടിച്ചു, രണ്ടാനച്ഛൻ അറസ്റ്റിൽ | Stepfather

കാസർഗോഡ്: അഞ്ചും പതിമൂന്നും വയസ്സുള്ള കുട്ടികളെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടാനച്ഛൻ ഷൗക്കത്തലി അറസ്റ്റിൽ. സംഭവത്തിൽ വിദ്യാനഗർ പോലീസ് നടപടി ശക്തമാക്കി. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസി മർദ്ദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി...

പ്രീ-പോൾ സർവേകൾ നിരോധിക്കണം: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ് നേതാവ് | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ മാധ്യമങ്ങൾ നടത്തുന്ന പ്രീ-പോൾ സർവേകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കെപിസിസി അംഗം ആണ് പരാതിക്കാരൻ. ശാസ്ത്രീയമായ അടിത്തറയില്ലാത്ത ഇത്തരം സർവേകൾ വോട്ടർമാരെ തെറ്റായ...

LPG ക്ഷാമം മൂലം ഹോട്ടൽ പൂട്ടി: ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി | LPG

കൊച്ചി: പാചകവാതക ക്ഷാമം മൂലം പൂട്ടിയ ഹോട്ടലിൻ്റെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ മുടക്കുഴ സ്വദേശി കെ.കെ. രാജൻ ആണ് മരിച്ചത്. കാക്കനാട് പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.(Hotel closed due...

‘മതം പറഞ്ഞ് വോട്ട് വാങ്ങുന്ന പാരമ്പര്യം UDFനില്ല, സമൂഹത്തിൽ വിള്ളലുണ്ടാകും’: പാണക്കാട് സാദിഖലി തങ്ങൾ | UDF

മലപ്പുറം: പേരാമ്പ്രയിലെ എൽഡിഎഫ് പ്രചാരണ അനൗൺസ്‌മെന്റിനെതിരെ രൂക്ഷമായ പ്രതികരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മതസൗഹാർദ്ദം തകർത്ത് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നത് സമൂഹത്തിൽ നികത്താനാവാത്ത വിള്ളലുകൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.(UDF does not have...

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു: ഒരാൾ രക്ഷപ്പെട്ടു | Students

വയനാട്: വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ വയനാട് ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദിനാൻ (17), പതിമംഗലം സ്വദേശി ആഷിഖ് (15) എന്നിവരാണ് മരിച്ചത്. (2 students...