
തിരുവനന്തപുരം : പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തിൽ വീണ്ടും ചർച്ച നടന്നു. ഇത് സംബന്ധിച്ച് തന്ത്രിമാരുടെ അഭിപ്രായം തേടാനാണ് തീരുമാനം. (Padmanabhaswamy Temple B vault opening )
നിലവറ തുറക്കുന്ന കാര്യം ചർച്ചയായത് ഇന്ന് ചേർന്ന ഭരണസമിതി ഉപദേശക സമിതി സംയുക്ത യോഗത്തിലാണ്. ചർച്ചയ്ക്ക് തുടക്കമിട്ടത് സംസ്ഥാന സർക്കാർ പ്രതിനിധിയാണ്.
ഇന്നത്തെ യോഗത്തിൽ തന്ത്രി പങ്കെടുത്തിരുന്നില്ല. നേരത്തെ സുപ്രീംകോടതി നിർദേശിച്ചിരുന്നത് ഇക്കാര്യത്തിൽ ഭരണസമിതി തീരുമാനം എടുക്കാനായിരുന്നു.