
തിരുവനന്തപുരം : പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ തിരികെയെത്തിക്കാൻ ഷാഫി പറമ്പിൽ എം പിയുടെ നേതൃത്വത്തിൽ യോഗം ചേർന്നുവെന്ന വാർത്തയ്ക്ക് പിന്നാലെ പരിഹാസവുമായി ബി ജെ പി നേതാവ് പദ്മജ വേണുഗോപാൽ. (Padmaja Venugopal mocks Shafi Parambil and Rahul Mamkootathil)
കാഞ്ചനയ്ക്ക് മൊയ്തീനോട് ഉണ്ടായിരുന്നതിനേക്കാൾ ആത്മബന്ധം ആണല്ലോ ഷാഫിക്ക് രാഹുലിനോട് എന്നാണ് അവർ പറഞ്ഞത്. നമുക്കും ഉണ്ട് സുഹൃത്തുക്കൾ എന്നും അവർ കൂട്ടിച്ചേർത്തു. ബ്ലാക്ക്‌മെയിൽ ഒന്നും അല്ലല്ലോയെന്നും അവർ ചോദിച്ചു.