സംസ്ഥാനത്ത് നെല്ല് സംഭരണം ഇന്ന് ആരംഭിച്ചു : സർക്കാർ 2 മില്ലുടമകളുമായി ധാരണയിലെത്തി | Paddy

ഇതിൻ്റെ ഭാഗമായി കുട്ടനാട്ടിലും തൃശൂരിലും ഉടൻ സംഭരണം തുടങ്ങും
Paddy procurement begins from today, Government reaches agreement with 2 mill owners
Published on

തിരുവനന്തപുരം : മില്ലുടമകളുടെ ബഹിഷ്‌കരണത്തെ തുടർന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ നെല്ലുസംഭരണം ഇന്ന് ആരംഭിച്ചു. രണ്ട് മില്ലുടമകളുമായി സർക്കാർ ധാരണയിലെത്തിയതായാണ് വിവരം. ഇതിൻ്റെ ഭാഗമായി കുട്ടനാട്ടിലും തൃശൂരിലും ഉടൻ സംഭരണം തുടങ്ങും.(Paddy procurement begins from today, Government reaches agreement with 2 mill owners)

മറ്റ് മില്ലുടമകളുമായി ചർച്ച തുടരുകയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മില്ലുടമകളുടെ സംഘടനകൾ പല ആവശ്യങ്ങളുന്നയിച്ച് സംഭരണത്തിൽ നിന്ന് വിട്ടുനിന്നത് സംസ്ഥാനത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കൊയ്തെടുത്ത നെല്ല് കരയ്ക്ക് കയറ്റാനാകാതെ കർഷകർ ദുരിതത്തിലായിരുന്നു.

പ്രതിസന്ധി പരിഹരിക്കാൻ ഭക്ഷ്യ- കൃഷി വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. മില്ലുടമകളുടെ സംഘടനകളെ ഒഴിവാക്കി നേരിട്ട് ചർച്ച നടത്തി പ്രശ്നപരിഹാരത്തിനാണ് സർക്കാർ ആലോചിച്ചത്.

ഈ ശ്രമങ്ങൾക്കൊടുവിൽ രണ്ട് മില്ലുടമകൾ നെല്ലെടുക്കാൻ സമ്മതിച്ചതോടെയാണ് സംഭരണം ആരംഭിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷവും ചർച്ച തുടരുകയാണ്. തൃശ്ശൂർ, കുട്ടനാട് മേഖലകളിൽ ഇന്ന് തന്നെ നെല്ലുസംഭരണം തുടങ്ങിയേക്കും.

Related Stories

No stories found.
Times Kerala
timeskerala.com