

തിരുവനന്തപുരം: വി ഡി സതീശൻ കേരളം കണ്ട ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞ് മന്ത്രി പി എ മുഹമ്മദ് റിയാസ്.( PA Mohammed Riyas against VD Satheesan)
മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയതിന് പിറകെ സതീശൻ ഓടിയതിന് പിന്നിൽ പുല്ല് മുളച്ചിട്ടില്ലെന്നാണ് റിയാസിൻ്റെ പരിഹാസം. ചർച്ച നടന്നിരുന്നെങ്കിൽ പ്രതിപക്ഷ നേതാവിനെ കൊണ്ടുപോകാനായി ആംബുലൻസ് വിളിക്കേണ്ടി വരുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി ഡി സതീശനെക്കൊണ്ട് ഡയലോഗടിക്കാൻ മാത്രമേ കഴിയൂവെന്ന് പറഞ്ഞ അദ്ദേഹം, ഭീരുവിനുള്ള അവാർഡ് അദ്ദേഹത്തിന് കൊടുക്കാമെന്നും കുറ്റപ്പെടുത്തി.
അതേസമയം, കേരളത്തിലെ പാലങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറുകയാണെന്ന് മന്ത്രി പറഞ്ഞു. വയനാട്ടിലെ ടൂറിസം വലിയ നിലയിൽ തന്നെ തിരിച്ചുവന്നു കഴിഞ്ഞെന്നും, ഇപ്പോൾ കൂടുതലാളുകൾ എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.