
മഞ്ചേരി: പി.വി.അൻവർ എംഎൽഎയുടെ രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട നയവിശദീകരണ യോഗം ഉടൻ തുടങ്ങും. അൻവർ യോഗസ്ഥലത്തേക്ക് പുറപ്പെട്ടു. മഞ്ചേരി ജസീല ജംഗ്ഷനു സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് സമ്മേളനം നടക്കുക.
അന്‍വറിന്റെ മുഖം ആലേഖനം ചെയ്ത കൊടിയുമായാണ് ആളുകള്‍ സദസിലേക്ക് എത്തുന്നത്. ഡിഎംകെ പതാകയേന്തിയും ആളുകളെത്തുന്നുണ്ട്. യോഗത്തിന് എത്തുന്നവരെ പോലീസ് തടയുകയാണെന്ന് അൻവർ ആരോപിച്ചു.