‘പി.ശശി വർഗ വഞ്ചകൻ, പാർട്ടിയിൽ വെച്ചുപൊറുപ്പിക്കരുത്’; വിമർശനവുമായി റെഡ് ആർമി

‘പി.ശശി വർഗ വഞ്ചകൻ, പാർട്ടിയിൽ വെച്ചുപൊറുപ്പിക്കരുത്’; വിമർശനവുമായി റെഡ് ആർമി
Updated on

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ വിമർശനവുമായി റെഡ് ആർമി ഫെസ്ബുക് പേജ്. പി ശശി വർഗ വഞ്ചകനാണെന്ന് റെഡ് ആർമി ഫേസ്ബുക് പേജ് വിമർശനം ഉന്നയിച്ചു. പി ശശിയെ പാർട്ടിയിൽ വെച്ചുപൊറുപ്പിക്കരുതെന്ന് റെഡ് ആർമി വ്യക്തമാക്കുന്നു. വിപ്ലവ മാതൃകയാണ് പി വി അൻവറിന്റേത്. പി ശശിക്കെതിര ആർജ്ജവമുള്ള നിലപാട് മുഖ്യമന്ത്രി എടുക്കണമെന്നും റെഡ് ആർമി ആവശ്യപ്പെട്ടു. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കാൻ പി ശശി പൊലീസിന് സ്വാതന്ത്ര്യം നൽകിയെന്നും റെഡ് ആർമി ആരോപണം ഉന്നയിക്കുന്നു.

പി വി അൻവർ എം എൽ എ ഉയർത്തിയ ഗുരുതര രാഷ്ട്രീയ ആരോപണങ്ങൾ ഇടതുപക്ഷത്ത് വൻ തോതിൽ കോളിളക്കമായി മാറിയിട്ടുണ്ട്. തനിക്കെതിരെ വന്ന ആരോപണങ്ങളിൽ ഭയക്കുന്നില്ലെനന്നായിരുന്നു പി ശശിയുടെ പ്രതികരണം. ആർക്കും എന്ത് ആരോപണവും നടത്താൻ സ്വാതന്ത്ര്യമുണ്ട്. ഇതൊന്നും തനിക്ക് പുതിയതല്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ കാലം മുതൽ താൻ ആക്രമണങ്ങൾ നേരിടുന്നുണ്ട്. എന്നിട്ടും താൻ ഇതുവരെയെത്തി, അത് മതി. തനിക്ക് ഭയമോ ആശങ്കയോ ഇല്ല. സർവാധികാരി മനോഭാവം തനിക്കില്ലെന്നുമാണ് ഒരു ഇംഗ്ലീഷ് വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പ്രതികരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com