

നിലമ്പൂർ: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ വീണ്ടും ഗുരുതര ആരോപണം ഉന്നയിച്ച് പി.വി അൻവർ എംഎൽഎ. എഡിജിപിക്കും പി. ശശിക്കുമെതിരെയുൾപ്പെടെ ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളിക്കളയുകയും തന്നെ തള്ളിപ്പറയുകയും ചെയ്തതിനു പിന്നാലെ മറുപടി പറയാൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് പി.വി അൻവർ എംഎൽഎ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.
പി.ശശി കള്ളക്കടത്ത് സംഘത്തിൽ നിന്ന് വിഹിതം പറ്റുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ആ രീതിയിലാണ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അൻവർ ആരോപിച്ചു. നിലമ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ശശിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. പങ്കുപറ്റുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അൻവർ കൂട്ടിച്ചേർത്തു.