

പാലക്കാട്: ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായതിന് പിന്നാലെ പരിഹാസവുമായി സിപിഎം നേതാവ് പി. സരിൻ. പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാലത്ത് വലിയ വിവാദമായ 'നീലപ്പെട്ടി' പരാമർശിച്ചുകൊണ്ടാണ് സരിൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.(P Sarin mocks Rahul Mamkootathil about the Blue trolley bag after his arrest)
"സാധാരണ ഈ ഹോട്ടലിലേക്ക് വരുമ്പോൾ ഒരു നീലപ്പെട്ടി കൈയ്യിൽ കരുതാറുണ്ടല്ലോ. സാരമില്ല, തൊണ്ടിമുതലിന്റെ കൂട്ടത്തിൽ പോലീസ് അത് സാവധാനം എടുപ്പിച്ചോളും." രാഹുലിനെ കസ്റ്റഡിയിലെടുത്ത കെ.പി.എം ഹോട്ടലും അവിടുത്തെ പഴയ പരിശോധനകളും സൂചിപ്പിച്ചായിരുന്നു സരിന്റെ ഈ കുറിപ്പ്.
രാഹുലിനെതിരെയുള്ള ആരോപണങ്ങൾ വ്യക്തിപരമായി ഒതുങ്ങില്ലെന്നും അതിന്റെ ഉത്തരവാദിത്തം കോൺഗ്രസ് നേതൃത്വത്തിനാണെന്നും സരിൻ പറഞ്ഞു. രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനാകുന്നതിന് മുമ്പും ശേഷവും ഷാഫി പറമ്പിലിന് എത്ര പരാതികൾ ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഈ കേസ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തിയിൽ മാത്രം ഒതുങ്ങുന്നതല്ല. ഇതിന്റെ അന്വേഷണം ഷാഫി പറമ്പിലിലേക്കും പ്രതിപക്ഷ നേതാവിലേക്കും വ്യാപിപ്പിക്കേണ്ടി വരുമെന്നും, രാഹുലിനെതിരെ ഇനിയും കൂടുതൽ തെളിവുകൾ പുറത്തുവരാനുണ്ടെന്നും, നേരത്തെ ഉയർന്ന വിവാദങ്ങൾ ഇതിന്റെ സൂചനയായിരുന്നുവെന്നും സരിൻ പറഞ്ഞിരുന്നു.