
തിരുവനന്തപുരം : പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ കോൺഗ്രസിനും മുസ്ലിം ലീഗിനുമെതിരെ വിമർശനവുമായി പി സരിൻ രംഗത്തെത്തി. കേരളത്തിനോ മുസ്ലീം സമുദായത്തിനോ ഒരു ഗുണത്തിനും പെടാത്ത പാർട്ടിയാണ് മുസ്ലീം ലീഗ് എന്ന് സരിൻ തുറന്നടിച്ചു. (P Sarin against Muslim League )
ലീഗിൽ നിന്നും പിന്തുണ ലഭിച്ചിരുന്നെങ്കിൽ വിദ്യാർത്ഥിനിക്ക് പഠിച്ചിരുന്ന സ്‌കൂൾ ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂത്ത് ലീഗും എം എസ് എഫും ഉടൻ രംഗത്ത് വരുമെന്ന് കരുതാമെന്നും, ഉറക്കത്തിലായിരുന്ന നേതാക്കൾ ഓരോന്നായി ഇപ്പോൾ രംഗത്ത് വരുന്നത് അഭിനന്ദനാർഹമാണെന്നും സരിൻ പറഞ്ഞു.