Governor : 'സർവ്വകലാശാലകളുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനുള്ള അധികാരം ഗവർണർക്ക് ഇല്ല': മന്ത്രി പി രാജീവ്

വിഭജന ഭീതി ദിനം ആചരിക്കണമെന്ന തീരുമാനം അങ്ങേയറ്റം തെറ്റാണെന്നും, അത് സ്വാതന്ത്ര്യ ദിനത്തിൻ്റെ ശോഭ കെടുത്തുമെന്നും മന്ത്രി പറഞ്ഞു. സർവ്വകലാശാലകൾ പ്രവർത്തിക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ പണം കൊണ്ടാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
Governor : 'സർവ്വകലാശാലകളുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനുള്ള അധികാരം ഗവർണർക്ക് ഇല്ല': മന്ത്രി പി രാജീവ്
Published on

തിരുവനന്തപുരം : ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ വിമർശനവുമായി മന്ത്രി പി രാജീവ് രംഗത്തെത്തി. ഗവർണർക്ക് സർവ്വകലാശാലകളുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനുള്ള അധികാരമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. (P Rajeev against Kerala Governor)

സംസ്ഥാന നിയമസഭ നൽകിയ അധികാരങ്ങളേ ഗവർണർക്ക് ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഭജന ഭീതി ദിനം ആചരിക്കണമെന്ന തീരുമാനം അങ്ങേയറ്റം തെറ്റാണെന്നും, അത് സ്വാതന്ത്ര്യ ദിനത്തിൻ്റെ ശോഭ കെടുത്തുമെന്നും മന്ത്രി പറഞ്ഞു.

സർവ്വകലാശാലകൾ പ്രവർത്തിക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ പണം കൊണ്ടാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com