ആലപ്പുഴ : കൊല്ലുന്ന പന്നിയെ തിന്നാൻ അനുവദിച്ചാൽ കൃഷിയിടത്തിലെ പന്നി ശല്യത്തിന് പരിഹാരം ഉണ്ടാകുമെന്ന് പറഞ്ഞ് മന്ത്രി പി പ്രസാദ് രംഗത്തെത്തി. (P Prasad on wild boar attacks in Kerala )
കൃഷിയിടങ്ങൾ വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷിക്കാനായി പാലമേൽ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്‌ഘാടന വേദിയിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. കേന്ദ്രനിയമം പന്നിയെ കൊല്ലാൻ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പന്നിയെ തിന്നാൻ അനുവദിച്ചാൽ പരിഹാരം ഉണ്ടാകുമെന്നും, പന്നി വംശനാശം നേരിടുന്ന വിഭാഗമല്ലല്ലോ എന്നും മന്ത്രി കൂട്ടിച്ചേർത്തു.