കോഴിക്കോട്: കോൺഗ്രസിനുള്ളിലെ ആഭ്യന്തര കലഹങ്ങളെയും ബിജെപിയുമായുള്ള രഹസ്യ ബന്ധത്തെയും രൂക്ഷമായി വിമർശിച്ച് സിപിഐഎം നേതാവ് പി. മോഹനൻ. കോൺഗ്രസിൽ നിന്ന് അവഗണിക്കപ്പെട്ട് പുറത്തുവരുന്നവർ വഴിയാധാരമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പരസ്യമായി നിലപാട് പറഞ്ഞാൽ സിപിഐഎം ആലോചിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.(P Mohanan against Congress and BJP)
കോഴിക്കോട് കോർപ്പറേഷനിലും ഓഞ്ചിയം പഞ്ചായത്തിലും കോൺഗ്രസും ബിജെപിയും തമ്മിൽ വോട്ട് കൈമാറ്റം നടന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തിൽ പരസ്യമായ ഒരു സംവാദത്തിന് യുഡിഎഫും ബിജെപിയും തയ്യാറുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു.
കേരള ബാങ്ക് നിലവിൽ ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. ബാങ്കിന് 78 ലക്ഷം ഇടപാടുകാരുണ്ട്. ഷെയർ എടുത്ത അംഗങ്ങൾക്ക് ലാഭവിഹിതം നൽകുമെന്നും അദ്ദേഹം അറിയിച്ചു.