

മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി ഉമർ ഫൈസിക്കെതിരെ പ്രതികരിച്ച് രംഗത്തെത്തി. ഉമർ ഫൈസിക്കെതിരെ നടപടി വേണ്ടേയെന്നുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ജനവികാരം സമസ്ത കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷയെന്നാണ്.(P K Kunhalikutty against Umar Faizy Mukkam )
സമൂഹത്തിൽ സ്പർധ വളർത്തുന്നതാണ് പ്രസ്താവനയെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി, കാര്യങ്ങൾ കൈവിട്ടു പോകുന്ന സ്ഥിതി ഉണ്ടാകരുതെന്നും കൂട്ടിച്ചേർത്തു.
അതേസമയം, ഉമർ ഫൈസി മുക്കത്തിനെതിരെ സമസ്തയിൽ ഭിന്നത രൂക്ഷമാണ്. സമസ്ത കോ-ഓഡിനേഷൻ കമ്മിറ്റി പൊതുയോഗം വിളിച്ച് മറുപടി നൽകും. എടവണ്ണപ്പാറയിലാണ് യോഗം.
ഇവരുടെ ആവശ്യം സമസ്തയിൽ നിന്ന് ഉമർ ഫൈസി മുക്കത്തെ പുറത്താക്കണമെന്നാണ്. മറുവിഭാഗത്തെ ഏറെ ചൊടിപ്പിച്ചിരിക്കുന്നത് അദ്ദേഹത്തിൻ്റെ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള പരാമർശമാണ്.