കണ്ണൂർ : ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ പൊതുസ്ഥലത്ത് മദ്യപിച്ച സംഭവത്തിൽ പ്രതികരണവുമായി ജയിൽ ഉപദേശക സമിതി അംഗം പി ജയരാജൻ രംഗത്തെത്തി. കൊടിയാണെങ്കിലും വടിയാണെങ്കിലും നടപടി ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. (P Jayarajan on TP murder case accused's alcohol consumption)
തടവുപുള്ളികൾ അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബന്ധുക്കൾ അത്യാസന്ന നിലയിൽ കിടക്കുന്നത് പരിഗണിച്ചാണ് കെ രജീഷിന് പരോൾ അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി സർക്കാർ നടപടി എടുത്തത് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അല്ലെന്നാണ് അദ്ദേഹത്തിൻ്റെ വിമർശനം.