കണ്ണൂർ : റവാഡ ചന്ദ്രശേഖറിനെ പുതിയ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ച സംഭവത്തിൽ ആദ്യം വിമർശനമുയർത്തിയ പി ജയരാജൻ നിലപാടിൽ മലക്കം മറിഞ്ഞിരിക്കുകയാണ്. പാർട്ടി വിമർശനം നേരിട്ട സാഹചര്യത്തിലാണിത്. (P Jayarajan on Ravada Chandrasekhar's appointment)
താൻ സർക്കാർ തീരുമാനത്തിനൊപ്പം ആണെന്നാണ് അദ്ദേഹം പറഞ്ഞത്. സർക്കാർ തീരുമാനം മെറിറ്റ് അടിസ്ഥാനത്തിൽ ആണെന്നും, മന്ത്രിസഭാ തീരുമാനത്തെ എതിർത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കൂത്തുപറമ്പ് വെടിവയ്പ്പിനെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്നും ഇന്ന് പി ജയരാജൻ ഒഴിഞ്ഞു മാറി.