കണ്ണൂർ : രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത ആർ എസ് എസ് നേതാവ് സി സദാനന്ദൻ മാസ്റ്റർക്കെതിരെ പി ജയരാജൻ രംഗത്തെത്തി. കറ കളഞ്ഞ ഒരു ആർ എസ് എസ് നേതാവിനെ കഴിഞ്ഞ ദിവസം രാഷ്‌ട്രപതി രാജ്യസഭാ അംഗമായി നോമിനേറ്റ് ചെയ്ത വാർത്ത കേട്ടുവെന്നും, മലയാള മാധ്യമങ്ങൾ അത് ആഘോഷിക്കുന്ന കാഴ്ച കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.(P Jayarajan against RSS)
സിപി(എം) അക്രമരാഷ്ട്രീയം എന്ന് പറഞ്ഞു പച്ചനുണ പ്രചരിപ്പിക്കുന്നതും കണ്ടുവെന്നും, സാധാരണ വിവിധ മേഖലകളിൽ പ്രവീണ്യമുള്ള അതിപ്രശസ്തരെ ആണ് രാഷ്‌ട്രപതി നോമിനേറ്റ് ചെയ്യാറുള്ളത് എന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇദ്ദേഹത്തിന്റെ പ്രവീണ്യം ഏത് മേഖലയിൽ ആണെന്നും ചോദിച്ചു.
"കഴിഞ്ഞ മാസമാണ് ആർഎസ്എസ് ബോംബറിൽ കാൽ നഷ്ടപ്പെട്ട ഡോ:അഷ്‌നയുടെ വിവാഹം നടന്നത്.വലിയ വായിൽ പ്രസംഗിക്കുന്ന ഒരൊറ്റ യുഡിഎഫ് നേതാക്കളോ മാധ്യമങ്ങളോ ആർ എസ് എസ് എന്ന പേര് പോലും മിണ്ടിയത് നാം കണ്ടില്ല...." അദ്ദേഹം കൂട്ടിച്ചേർത്തു.