കണ്ണൂർ : റവാഡ ചന്ദ്രശേഖറിനെ പുതിയ സംസ്ഥാന പോലീസ് മേധാവിയായി തിരഞ്ഞെടുത്തതിൽ അതൃപ്തി പ്രകടമാക്കി പി ജയരാജൻ. അദ്ദേഹം കൂത്തുപറമ്പിൽ വെടിവയ്പ്പ് നടത്തിയവരിൽ ഒരാൾ ആണെന്നാണ് പി ജയരാജൻ പറഞ്ഞത്. (P Jayarajan against Ravada Chandrasekhar)
മെറിറ്റ് കണക്കിലെടുത്തുള്ള നിയമനം ആയിരിക്കാമെന്നും, ഇക്കാര്യം വിശദീകരിക്കേണ്ടത് സംസ്ഥാന സർക്കാർ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിതിൻ അഗർവാൾ സി പി എമ്മുകാർ തല്ലിച്ചതച്ചയാൾ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.