തിരുവനന്തപുരം : സി പി എമ്മിൽ വീണ്ടും റിസോർട്ട് വിവാദം തല പൊക്കുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിലും റിസോർട്ട് വിവാദത്തിലും ഇ പി ജയരാജനെതിരായ ആരോണം ശക്തമാക്കിയിരിക്കുകയാണ് പി ജയരാജൻ. (P Jayarajan against EP Jayarajan)
സംസ്ഥാന സമിതിയിൽ ഉന്നയിച്ച പരാതിയിൽ എന്ത് നടപടിയാണ് എടുത്തതെന്നാണ് അദ്ദേഹം ചോദിച്ചത്. പി ജയരാജൻ കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിലും പ്രശ്നം ഉന്നയിച്ചതായാണ് വിവരം.
അദ്ദേഹം ഇ പി ജയരാജനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പാർട്ടി പ്രശ്നം പരിഗണിക്കും എന്നായിരുന്നു എം വി ഗോവിന്ദൻ നൽകിയ മറുപടി. പല കാരണങ്ങളാൽ ചർച്ച നീണ്ടു പോയെന്നും, പ്രശ്നം വിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.