'2029-ൽ താമര ചിഹ്നത്തിൽ ജയിക്കുന്ന ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും': പി.സി. ജോർജ്ജ് | P C George

മധ്യ തിരുവിതാംകൂറിൽ ബി.ജെ.പി. ഒന്നാമത്തെ പാർട്ടിയായി മാറുമെന്നും കേരള കോൺഗ്രസ് പിരിച്ചുവിടണമെന്നും പി.സി. ജോർജ്ജ് ആവശ്യപ്പെട്ടു
 P C George
Updated on

തിരുവനന്തപുരം: 2029-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ താമര ചിഹ്നത്തിൽ ജയിക്കുന്നയാൾ കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലെത്തുമെന്ന് ബി.ജെ.പി. നേതാവ് പി.സി. ജോർജ്ജ് (P C George) പറഞ്ഞു. പൂഞ്ഞാർ, പാലാ ഉൾപ്പെടെ 40 മണ്ഡലങ്ങളിൽ ബി.ജെ.പി. വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളുടെ ചുമതല തനിക്കാണ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മധ്യ തിരുവിതാംകൂറിൽ ബി.ജെ.പി. ഒന്നാമത്തെ പാർട്ടിയായി മാറുമെന്നും കേരള കോൺഗ്രസ് പിരിച്ചുവിടണമെന്നും പി.സി. ജോർജ്ജ് ആവശ്യപ്പെട്ടു. കെ.എം. മാണിയും പി.ജെ. ജോസഫും എല്ലാം അതിസമ്പന്നരായി മാറിയെന്നും, ക്രിസ്ത്യാനികൾക്ക് എന്ത് നേട്ടമാണ് കേരള കോൺഗ്രസ്സിൽ നിന്ന് കിട്ടിയതെന്ന് അവർ പറയട്ടെ എന്നും അദ്ദേഹം വെല്ലുവിളിച്ചു. കേരള കോൺഗ്രസ്സുകാർ ബി.ജെ.പിയിലേക്ക് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ക്രിസ്ത്യൻ സമൂഹത്തിന്റെ സ്വാധീനം കേരളത്തിൽ കുറഞ്ഞു വരികയാണ്. സ്ഥാനാർഥി പട്ടികയിൽ നിരവധി ക്രിസ്ത്യൻ സ്ഥാനാർഥികൾക്ക് ഇത്തവണ ബി.ജെ.പി. ഇടം നൽകിയിട്ടുണ്ട്. കോട്ടയത്ത് പത്തിൽ കൂടുതൽ പഞ്ചായത്തുകളും നാലിൽ കൂടുതൽ ജില്ലാ പഞ്ചായത്ത് മെമ്പർമാരെയും ബി.ജെ.പി. നേടുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം സമുദായം ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് വലിയ സംഭാവന ചെയ്ത സമുദായമാണെന്നും, മുസ്ലിങ്ങളെ എല്ലാവരെയും കുറ്റപ്പെടുത്തരുത് എന്നും പി.സി. ജോർജ്ജ് പറഞ്ഞു. എന്നാൽ സമുദായത്തിലെ ചില കുഴപ്പക്കാരെ ഒറ്റപ്പെടുത്താൻ ആ സമൂഹം തയ്യാറാകാത്തതാണ് പ്രശ്നം. എസ്.ഡി.പി.ഐയെ നിരോധിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും പി.സി. ജോർജ്ജ് രൂക്ഷമായ പരാമർശം നടത്തി. "നല്ല ചെറുക്കനാണ്, പക്ഷെ അസുഖം ആയിപ്പോയി. രാഹുൽ മാങ്കൂട്ടത്തിലിനെ ചെവിക്കല്ലിന് അടി കൊടുത്ത് മാനസിക രോഗ ആശുപത്രിയിൽ ആക്കണം. ആശുപത്രിയിൽ കിടന്നാൽ നന്നാകും," അദ്ദേഹം കൂട്ടിച്ചേർത്തു.

Summary

BJP leader P. C. George predicted that the Chief Minister of Kerala in 2029 will be someone elected on the 'Lotus' symbol, claiming the BJP will win in 40 constituencies, including Poonjar and Pala. George also criticized the Kerala Congress, urging them to dissolve the party and asking its members to join the BJP, alleging that its leaders became wealthy while the Christian community gained little.

Related Stories

No stories found.
Times Kerala
timeskerala.com