
പാലക്കാട്: പാലക്കാട് ചാലിശ്ശേരി പെരിങ്ങോട് അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ചു(bus crashes). റോഡരികിലെ വീടിന്‍റെ മതിലും ഗേറ്റും തകർത്താണ് ബസ് നിന്നത്.
ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം നടന്നത്. അപകടസമയത്ത് വിദ്യാ൪ത്ഥികൾ ഉൾപ്പെടെ നിരവധി പേ൪ ബസിൽ ഉണ്ടായിരുന്നു. ഇതിൽ 20 ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ പെരുമ്പിലാവിലെയും കുന്നംകുളത്തേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.