

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലൂടെ സംസ്ഥാനത്ത് ഇതുവരെ അനുവദിച്ച വീടുകളുടെ എണ്ണം ആറ് ലക്ഷം കടന്നതായി കേരള സർക്കാർ. ഭൂരഹിതർക്കും ഭവനരഹിതർക്കുമായി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ 6,00,547 വീടുകൾ നിർമ്മിക്കാനാണ് ഗുണഭോക്താക്കളുമായി ലൈഫ് മിഷൻ ഇതുവരെ കരാറിലേർപ്പെട്ടത്. ഈ വീടുകൾക്കായി ആദ്യഗഡു കൈമാറുകയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തതായി സർക്കാർ ഔദ്യോഗികമായി അറിയിച്ചു.(Over 6 lakh Contracts in Life Mission, says State Government)
കരാർ വെച്ചതിൽ 4,76,076 വീടുകളുടെ നിർമ്മാണം ഇതിനോടകം തന്നെ പൂർത്തിയായിക്കഴിഞ്ഞു. 1,24,471 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുകയാണ്.
2026 ഫെബ്രുവരി മാസത്തോടെ അഞ്ച് ലക്ഷം വീടുകൾ എന്ന നാഴികക്കല്ല് പിന്നിടുമെന്ന് സർക്കാരിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.