
കോഴിക്കോട്: കോഴിക്കോട് നിയന്ത്രണം വിട്ട സ്കൂട്ടര്‍ മതിലിൽ ഇടിച്ച് മറിഞ്ഞു(scooter). അപകടത്തിൽ ബിഹാർ സ്വദേശിയായ ഒരാൾ മരിച്ചു. ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രയിൽ തുടരുകയാണ്.
കോഴിക്കോട് ഓമശ്ശേരി മുടൂരിലാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ട്ടമായ സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇരുവരും മദ്യപിച്ചിരുന്നോ എന്നും സംശയമുണ്ട്. ഇവരുടെ പക്കൽ നിന്നും മദ്യക്കുപ്പി കണ്ടെടുത്തു. അപകടത്തിൽ ക്രഷർ ജീവനക്കാരനായ ബീട്ടുവിനാണ് ജീവൻ നഷ്ടമായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ബിഹാർ സ്വദേശി ശരവണൻ ഗുരുതരാവസ്ഥയിലാണ്.