
തിരുവനന്തപുരം : വീണ്ടും ഒരു ഹൃദയമാറ്റം. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കാണ് മസ്തിഷ്ക മരണം സംഭവിച്ച അമൽ ബാബു (25 )ൻ്റെ ഹൃദയം എയർ ആംബുലൻസ് വഴി എത്തിക്കുന്നത്. (Organ donation in Trivandrum)
മലപ്പുറം സ്വദേശിയായ 33കാരന് ഇത് പുതുജീവൻ നൽകും. കഴിഞ്ഞ മാസമാണ് അമൽ ബാബുവിന് അപകടം ഉണ്ടായത്. ഇദ്ദേഹത്തിന്റെ അവയവങ്ങൾ മറ്റ് 6 പേർക്ക് കൂടി പുതുജീവൻ നൽകും.
കരൾ, പാൻക്രിയാസ്, വൃക്ക എന്നിവയടക്കം ദാനം ചെയ്യും. കിംസ് ആശുപത്രിയിൽ ശസ്ത്രക്രിയ ആരംഭിച്ചു. പത്ത് മണിയോടെ എയർ ആംബുലൻസിൽ ഹൃദയം കൊച്ചിയിലേക്ക് കൊണ്ടുപോകും.