നിയമം ലംഘിച്ച് ഓൺലൈനിൽ പടക്കം ഓർഡർ ചെയ്തു : പാഴ്സലുമായി പോയ ലോറിക്ക് തീപിടിച്ചു | Firecrackers

ജീവനക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
നിയമം ലംഘിച്ച് ഓൺലൈനിൽ പടക്കം ഓർഡർ ചെയ്തു : പാഴ്സലുമായി പോയ ലോറിക്ക് തീപിടിച്ചു | Firecrackers
Updated on

തൃശ്ശൂർ: നടത്തറ ദേശീയപാതയിൽ പാർസൽ കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. ഉച്ചയോടെയാണ് സംഭവം. കോയമ്പത്തൂരിൽ നിന്ന് നടത്തറയിലേക്ക് വിവിധ സാധനങ്ങളുമായി വന്ന കണ്ടെയ്നർ ലോറിക്കാണ് തീപിടിച്ചത്.(Ordered firecrackers online, Lorry carrying the parcel caught fire)

ലോറിയിലുണ്ടായിരുന്ന പാഴ്സലുകൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റിക്കയറ്റുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. പടക്കമാണെന്ന് വെളിപ്പെടുത്താതെയാണ് ഇവ ഓൺലൈൻ വഴി പാർസലായി അയച്ചിരുന്നത്. ഈ പടക്കങ്ങൾ പൊട്ടിത്തെറിച്ചതാണ് തീ പടരാൻ ഇടയാക്കിയത്.

ലോറി ജീവനക്കാർ പരിക്കേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ലോറിയുടെ പിൻഭാഗത്താണ് തീ ആദ്യം കണ്ടത്. തീപിടുത്തത്തെത്തുടർന്ന് ദേശീയപാതയിൽ ഏകദേശം അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com