Jail : അട്ടക്കുളങ്ങര വനിതാ സെൻട്രൽ ജയിൽ പുരുഷ സ്‌പെഷ്യൽ ജയിലാക്കും: ഉത്തരവിറങ്ങി, വനിതാ തടവുകാർ പൂജപ്പുരയിലെ പ്രത്യേക ബ്ലോക്കിലേക്ക്

വനിതാ ജീവനക്കാരുടെ ശക്തമായ പ്രതിഷേധം മറികടന്നാണ് ഈ തീരുമാനവുമായി ആഭ്യന്തര വകുപ്പ് മുന്നോട്ട് പോയത്.
Jail : അട്ടക്കുളങ്ങര വനിതാ സെൻട്രൽ ജയിൽ പുരുഷ സ്‌പെഷ്യൽ ജയിലാക്കും: ഉത്തരവിറങ്ങി, വനിതാ തടവുകാർ പൂജപ്പുരയിലെ പ്രത്യേക ബ്ലോക്കിലേക്ക്
Published on

തിരുവനന്തപുരം : അട്ടക്കുളങ്ങര വനിതാ സെൻട്രൽ ജയിൽ ഇനി പുരുഷ സ്‌പെഷ്യൽ ജയിലാക്കും. ഇതിനായുള്ള ഉത്തരവിറങ്ങി. വനിതാ തടവുകാരെ പൂജപ്പുരയിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റും. (Order regarding Attakulangara Jail)

ആഭ്യന്തര വകുപ്പിൻ്റെ വിശദീകരണം തടവുകാരുടെ ബാഹുല്യം നിയന്ത്രിക്കാനാണ് ഈ നീക്കം എന്നാണ്. വനിതാ ജീവനക്കാരുടെ ശക്തമായ പ്രതിഷേധം മറികടന്നാണ് ഈ തീരുമാനവുമായി ആഭ്യന്തര വകുപ്പ് മുന്നോട്ട് പോയത്.

ഉത്തരവിറക്കിയത് മുഖ്യമന്ത്രിതല യോഗ തീരുമാനപ്രകാരമാണ്. അട്ടക്കുളങ്ങരയിലെ ജയിലിൽ നിലവിൽ 90നും 100നുമിടയിൽ തടവുകാരുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com