Monsoon

കനത്ത മഴ : ഇന്ന് അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

Published on

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (ഒക്ടോബർ 21) എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് ആയിരിക്കും.

നാളെ (22 ന്) ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം, എറണാകുളം, തൃശൂർ, വയനാട് , കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം , കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

Times Kerala
timeskerala.com