
എ.ഡി.ജി.പി എം ആർ അജിത് കുമാർ – ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിവാദം നിയമസഭയിൽ പ്രതിപക്ഷം ഇന്ന് ഉന്നയിക്കും. (Opposition on ADGP-RSS meeting in assembly)
അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. പ്രമേയം പരിഗണനയ്ക്ക് എടുക്കുകയാണെങ്കില്‍ മുഖ്യമന്ത്രി നിലപാട് വിശദീകരിക്കും.സ്വർണ്ണക്കച്ചവടത്തിലെ നികുതി ചോർച്ച അടക്കമുള്ള വിഷയങ്ങൾ ഇന്ന് സഭയിൽ ചോദ്യോത്തരവേളയിൽ വരുന്നുണ്ട്.
വയനാട് മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവന നടത്തും. കേരളത്തിന് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ശ്രദ്ധ ക്ഷണിക്കലിൽ ഭരണപക്ഷം ഉന്നയിക്കുന്നുണ്ട്.