തിരുവനന്തപുരം: ട്രെയിൻ യാത്രക്കിടെ സഹയാത്രികക്ക് സ്നേഹത്തോടെ പൊതിച്ചോറ് നൽകി ശ്രദ്ധ നേടിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ലാളിത്യം നിറഞ്ഞ ഈ സംഭവം റെയിൽവേ യാത്രക്കാർക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി.(Opposition leader VD Satheesan shares his food with a fellow passenger during train journey)
തന്റെ കൂടെയുള്ള പി.എസ്.ഒ.ക്ക് വേണ്ടി പ്രതിപക്ഷ നേതാവ് ഒരു പൊതിച്ചോറ് അധികം കരുതിയിരുന്നു. എന്നാൽ, പി.എസ്.ഒ. പുറത്ത് നിന്ന് ഊണ് കഴിച്ചിരുന്നു. തുടർന്ന്, അധികം വന്ന പൊതിച്ചോറ് തന്റെ സഹയാത്രികക്ക് നൽകാൻ വി.ഡി. സതീശൻ തീരുമാനിച്ചു.
സതീശനും പൊതിച്ചോറ് സ്വീകരിച്ച സഹയാത്രികയും തമ്മിലുള്ള ഈ സൗഹൃദ സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ അതിവേഗം വൈറലായി. പ്രതിപക്ഷ നേതാവിന്റെ ഈ എളിമയും കരുതലും നിരവധി പേരാണ് അഭിനന്ദിച്ചത്.