Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeKeralaവിനോദിനിക്ക് കൈത്താങ്ങായി പ്രതിപക്ഷ നേതാവ്: ഇനി സ്വന്തം മണ്ണിൽ വീടൊരുങ്ങും |...

വിനോദിനിക്ക് കൈത്താങ്ങായി പ്രതിപക്ഷ നേതാവ്: ഇനി സ്വന്തം മണ്ണിൽ വീടൊരുങ്ങും | VD Satheesan

🎙️ Latest Podcast

പാലക്കാട്: ചികിത്സാ പിഴവ് മൂലം കൈ മുറിച്ചുമാറ്റേണ്ടി വന്ന വിനോദിനി എന്ന ഒൻപത് വയസ്സുകാരിയുടെ വീട് നിർമ്മാണത്തിനായുള്ള ആദ്യ ഘട്ടം പൂർത്തിയായി. വിനോദിനിക്കും കുടുംബത്തിനും വീട് നിർമ്മിക്കാനായി പാലക്കാട് പല്ലശ്ശന പഞ്ചായത്തിലെ പല്ലാവൂരിൽ അഞ്ച് സെന്റ് ഭൂമി വാങ്ങി രജിസ്റ്റർ ചെയ്തു.(Opposition leader VD Satheesan comes to Vinodhini’s help)

കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷനാണ് കുടുംബത്തിന് ഭൂമി വാങ്ങി നൽകിയത്. വീട് നിർമ്മിക്കാൻ സ്ഥലമില്ലെന്ന വിനോദിനിയുടെ കുടുംബത്തിന്റെ വിഷമം ശ്രദ്ധയിൽപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വസ്തു വാങ്ങി നൽകാൻ ഈ സംഘടനയെ ചുമതലപ്പെടുത്തുകയായിരുന്നു.

ഈ മാസം 17-ന് പാലക്കാട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഭൂമിയുടെ രേഖകൾ കുടുംബത്തിന് കൈമാറും. ഭൂമി ലഭ്യമായ സാഹചര്യത്തിൽ, കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഷെൽട്ടർ ഇന്ത്യ’ എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വീട് നിർമ്മാണത്തിനുള്ള നടപടികൾ ഉടൻ ആരംഭിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.