കയ്യിലുള്ള പേന മൂർച്ചയുള്ള ആയുധമെന്ന് വിശ്വസിച്ച നിർഭയനായ മാധ്യമപ്രവർത്തകൻ ; ടി ജെ എസ് ജോർജിനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് |vd satheesan

കേരളം രാജ്യത്തിനും ലോകത്തിനും സംഭാവന ചെയ്ത മികച്ച പത്രപ്രവർത്തകരിൽ ഒരാളാണ് ടി ജെ എസ് ജോർജ്.
VD Satheeshan
Published on

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ടി ജെ എസ് ജോർജിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളം രാജ്യത്തിനും ലോകത്തിനും സംഭാവന ചെയ്ത മികച്ച പത്രപ്രവർത്തകരിൽ ഒരാളാണ് ടി ജെ എസ് ജോർജ്.

കയ്യിലുള്ള പേന മൂർച്ചയുള്ള ആയുധമെന്ന് വിശ്വസിച്ച നിർഭയനായ മാധ്യമപ്രവർത്തകനാണ് അദ്ദേഹം. കാതലുള്ള എഴുത്തും കാമ്പുള്ള ആശയവുമുള്ളയാളാണ്. അദ്ദേഹത്തിന്റെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും ജനസമൂഹത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.

അതേ സമയം, ഇന്ന് ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ടി ജെ എസ് ജോര്‍ജ് (97) അന്തരിച്ചത്. സ്വതന്ത്ര ഇന്ത്യയില്‍ തടവിലാക്കപ്പെട്ട ആദ്യ പത്രാധിപരാണ് ടി ജെ എസ് ജോര്‍ജ്. പത്തനംതിട്ട തുമ്പമണ്‍ സ്വദേശിയാണ്. പത്മഭൂഷണ്‍, സ്വദേശാഭിമാനി-കേസരി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com