റെസ്റ്റോറന്‍റുകളിലെ GST തട്ടിപ്പ് കണ്ടെത്താൻ 'ഓപ്പറേഷൻ ഹണി ഡ്യൂക്സ്': കോടി കണക്കിന് രൂപയുടെ വെട്ടിപ്പ് | GST

ഇന്നലെ വൈകുന്നേരം തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെയാണ് പൂർത്തിയാക്കിയത്.
Operation to uncover GST fraud in restaurants in Kerala
Published on

എറണാകുളം: റെസ്റ്റോറന്റുകളിലെ ജി.എസ്.ടി. തട്ടിപ്പ് കണ്ടെത്താനായി സംസ്ഥാന വ്യാപകമായി 'ഓപ്പറേഷൻ ഹണി ഡ്യൂക്സ്' എന്ന പേരിൽ പരിശോധന നടത്തി. സംസ്ഥാനത്തെ 41 റെസ്റ്റോറന്റുകളിലാണ് പരിശോധന നടന്നത്. (Operation to uncover GST fraud in restaurants in Kerala)

ഇതിൽ കൊച്ചിയിൽ മാത്രം ഒൻപതിടങ്ങളിൽ പരിശോധന നടന്നു. ബില്ലിങ് സോഫ്റ്റ്‌വെയറിൽ കൃത്രിമം നടത്തിയും വരുമാനം കുറച്ചു കാണിച്ചുമാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

പരിശോധനയിൽ സംസ്ഥാന വ്യാപകമായി കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെയാണ് പൂർത്തിയാക്കിയത്.

Related Stories

No stories found.
Times Kerala
timeskerala.com