മലപ്പുറം : ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓപ്പറേഷൻ ഷവർമ്മ എന്ന എന്ന പേരിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകളാണ്. മലപ്പുറം ജില്ലയിൽ 2 കടകൾ പൂട്ടിച്ചു. (Operation Shawarma in Malappuram)
ഷവർമ്മയുടെ ഗുണനിലവാര പരിശോധനയിൽ 31 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഇവർ പിഴ അടയ്‌ക്കേണ്ടതുണ്ട്. 136 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. പിഴത്തുക ഹിയറിങ്ങിന് ശേഷമാകും നിർണ്ണയിക്കുക.